ഒലിവർ കാൻ ബയേൺ മ്യൂണിക്കിന്റെ അമരത്തേക്ക്; സ്ഥിരീകരിച്ച് ക്ലബ്

ജര്‍മന്‍ അതികായനും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായ ഇതിഹാസ ഗോള്‍ കീപ്പര്‍ ഒലിവര്‍ കാന്‍ ബയേണ്‍ മ്യൂണിക്കിന്റെ നേതൃസ്ഥാനത്തേക്കെത്തുന്നു. ക്ലബിൻ്റെ സിഇഓ ആയിട്ടാവും ഒലിവർ കാൻ എത്തുക. 2021ൽ കാൻ സ്ഥാനം ഏറ്റെടുത്തേക്കും. 2002 മുതല്‍ സിഇഒയായി പ്രവര്‍ത്തിക്കുന്ന കാള്‍ ഹെയിന്‍സ് റുമനിഗെ 2021ല്‍ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷം കാന്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ശേഷമാകും സ്ഥാനം ഏറ്റെടുക്കുക. കരിയറില്‍ 14 വര്‍ഷം ബയേണിനായി വല കാത്ത ഓലിവര്‍ കാന്‍ ഇപ്പോള്‍ ക്ലബിനായി പല രാജ്യങ്ങളില്‍ ഗോള്‍ കീപ്പിങ് പരിശീലനം നടത്തുകയാണ്.
സിഇഒ സ്ഥാനം താന്‍ ഒഴിയുകയാണെന്ന് കാള്‍ ഹെയിന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഒലിവര്‍ കാന് ബാറ്റണ്‍ കൈമാറാന്‍ ഇപ്പോള്‍ ഉചിതമായ സമയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബാവേറിയയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് കാനെന്നും അദ്ദേഹത്തിന് ക്ലബിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒലിവര്‍ കാനും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. വലിയൊരു വെല്ലുവിളിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് കാനിന്റെ സ്ഥാനം. ജര്‍മനി ദേശീയ ടീമിന്റേയും ബയേണ്‍ മ്യൂണിക്കിന്റേയും കോട്ട ദീര്‍ഘകാലം കാത്ത കാന്‍, ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ഏക ഗോള്‍ കീപ്പര്‍ കൂടിയാണ്.
1994 മുതല്‍ 2008 വരെ ബയേണിനായി വല കാത്ത കാന്‍ 600ലേറെ മത്സരങ്ങള്‍ ടീമിനായി കളിച്ചു. എട്ട് ബുണ്ടസ് ലീഗ കിരീടങ്ങള്‍, ആറ് ജര്‍മന്‍ കപ്പ് കിരീടങ്ങള്‍, 2001ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവയില്‍ പങ്കാളിയായി. ഏഴ് തവണ മികച്ച ജര്‍മന്‍ ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കാന്‍ 1999 മുതല്‍ 2002 വരെ തുടര്‍ച്ചയായി നാല് തവണ യൂറോപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്തകാരവും സ്വന്തമാക്കി. 2002ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മന്‍ എത്തിയത് കാന്‍ നടത്തിയ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here