Advertisement

കാത്തലിക്ക് സിറിയൻ ബാങ്ക് പേര് മാറ്റുന്നു

April 9, 2019
Google News 1 minute Read
catholic syrian bank changes its name

കാത്തലിക്ക് സിറിയൻ ബാങ്ക് പേര് മാറ്റുന്നു. ബാങ്ക് നടത്തുന്ന പ്രഥമ പബ്ലിക് ഇഷ്യുവിന് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നാകും പുതിയ പേര്.

ഏതെങ്കിലും മതത്തിൻറെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയിൽ ഒട്ടേറെ ബിസിനസ് അവസരങ്ങൾ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിൻറെ പേര് മാറ്റുന്നത്. പേരു മാറുമെങ്കിലും ബാങ്കിൻറെ ആസ്ഥാനം തൃശ്ശൂർ ആയി തന്നെ തുടരും. മുംബൈ ആസ്ഥാനമായ ‘രത്‌നാകർ ബാങ്കി’ൻറെ പേരു മാറ്റിയ അതേ മാതൃക ചുവടു പിടിച്ചാണ് നടപടി. രത്‌നാകർ ബാങ്കിനെ ആർബിഎൽ ബാങ്ക് എന്നാണ് പേരു മാറ്റിയത്.

Read Also : ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം !

ഈ വർഷം സെപ്റ്റംബറിന് മുമ്പ് ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ബാങ്ക് പേരു മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകൾക്ക് കത്തയച്ചിട്ടുണ്ട്. ബാങ്കിൻറെ 51 ശതമാനം ഓഹരികൾ ഈയിടെ കനേഡിയൻ കമ്പനിയായ ‘ഫെയർഫാക്‌സ്’ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തുന്നതിനും അനുമതി തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here