ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ബിജെപി എംഎൽഎ അടക്കം 6 പേർ കൊല്ലപ്പെട്ടു

ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. ബിജെപി എംഎൽഎ അടക്കം 6 പേർ കൊല്ലപ്പെട്ടു.ബസ്തർ മേഘലയിൽ ഏപ്രിൽ 11 ന് ലോക് സഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
ചത്തീസ്ഗഡിലെ ദന്തെവാഡയിലാണ് ബി.ജെ പി യുടെ വാഹനവ്യൂഹത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തിൽ ദന്തെവാഡ ബിജെപി എം.എൽ.എ ഭീമ മാണ്ടവി കൊല്ലപ്പെട്ടു. വാഹനവ്യൂഹത്തിൽ നിരവധി ബിജെപി നേതാക്കൾ ഉണ്ടായിരുന്നു.
4 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സ്‌ഫോടനത്തിനു ശേഷം മാവോയിസ്റ്റുകൾ വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തു. ചത്തീസ് ഗഡിൽ 3 ഘട്ടങ്ങളിലായാണ് ലോക് സഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത്.ഏപ്രിൽ 11 ന് ബസ്തർ മേഘല പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ മാവോയിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.സംഭവ സ്ഥലത്ത് ‘സി ആർ പി എഫിന്റെ പ്രത്യേക സംഘത്തെ വിന്യസിപ്പിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here