മങ്കാദിംഗ് ചെയ്യുമോ എന്ന് ഭയം; വാർണർ അശ്വിനോടു ചെയ്തത്: വീഡിയോ

കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെ ഇപ്പോൾ ബാറ്റ്സ്മാന്മാർക്കൊക്കെ പേടിയാണ്. പന്തെറിഞ്ഞ് വിക്കറ്റെടുക്കുമോ എന്ന പേടിയല്ല. മറിച്ച് പന്തെറിയുമ്പോൾ അറിയാതെ ക്രീസിൽ നിന്ന് പുറത്തു പോയാൽ മങ്കാദിംഗിലൂടെ പുറത്താക്കപ്പെടുമോ എന്ന ഭയമാണ് ബാറ്റ്സ്മാന്മാർക്കുള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഓപ്പണർ ഡേവിഡ് വാർണറിൻ്റെ പേടിയും ഇത് തന്നെയായിരുന്നു.

ഏഴാം ഓവറിൽ അശ്വിൻ പന്തെറിയാനെത്തിയപ്പോഴായിരുന്നു സംഭവം. വാർണർ ആയിരുന്നു നോൺ സ്ട്രൈക്കർ എൻഡിൽ. അശ്വിന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ക്രീസിന് പുറത്തായിരുന്നു വാര്‍ണര്‍. എന്നാല്‍ പെട്ടെന്ന് മങ്കാദിംഗ് ഓർമ്മ വന്ന വാർണർ ഏന്തി വലിഞ്ഞ് ബാറ്റ് ക്രീസിൽ മുട്ടിച്ചു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

Read More: സൺറൈസേഴ്‌സ് ഹൈദരാബാദിന് വിജയം

നേരത്തെ രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ലറിനെയാണ് അശ്വിൻ മങ്കാദിംഗിലൂടെ പുറത്താക്കിയത്. പലരും അശ്വിനെതിരെ രംഗത്ത് വന്നെങ്കിലും അശ്വിൻ തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ചിരുന്നു. നേരത്തെ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും അശ്വിൻ മങ്കാദിംഗ് നടത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top