‘ഇത് ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം’: ബിജെപി പ്രകടന പത്രികയെ പരിഹസിച്ച് രാഹുൽ

ബിജെപിയുടെ പ്രകടനപത്രികയ്ക്കെതിരേ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് അവരുടെ പ്രകടനപത്രികയെന്നും ജനങ്ങളുടെ അഭിപ്രായമില്ലാതെയാണ് ഇത് പുറത്തിറക്കിയതെന്നും രാഹുൽ ട്വിറ്ററിൽ പരിഹസിച്ചു.
ധാർഷ്ട്യം നിറഞ്ഞതും ദീർഘവീക്ഷണം ഇല്ലാത്തതുമാണ് അവരുടെ പ്രകടനപത്രികയെന്നും രാഹുൽ വ്യക്തമാക്കി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കോണ്ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. ഇന്ത്യൻ ജനതയുടെ ശബ്ദമാണ് തങ്ങളുടേതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
The Congress manifesto was created through discussion. The voice of over a million Indian people it is wise and powerful.
The BJP Manifesto was created in a closed room. The voice of an isolated man, it is short sighted and arrogant.
— Rahul Gandhi (@RahulGandhi) April 9, 2019
കഴിഞ്ഞ ദിവസമാണ് “സങ്കൽപ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾ സുവർണലിപികളിൽ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ അവകാശപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here