മോദി വിമർശനത്തിനു ജയിലിലായ മാധ്യമപ്രവർത്തകനെ വിട്ടയച്ചു

ധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു ദേശ സുരക്ഷാ നിയമം ഉപയോഗിച്ചു ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്ത്തകന് കിഷോര്‍ചന്ദ്ര വാങ്കേമിനെ മോചിപ്പിച്ചു. നാലു മാസത്തെ തടവിനൊടുവിലാണ് ബുധനാഴ്ച്ച ഉച്ചയോടെ മാധ്യമപ്രവർത്തകനെ മോചിപ്പിച്ചത്. മണിപ്പൂർ ഹൈക്കോടതി വാങ്കേമിന്റെ ശിക്ഷ റദ്ദാക്കുകയും ഉടനടി മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു 39 വയസുകാരനായ മാധ്യമപ്രവർത്തകനെ ജയിലിലടച്ചത്. മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരെൺ സിംഗിനെയും സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനായിരുന്നു നടപടി. ഫേസ്ബുക്ക് വീഡിയോയിലൂടെ ബിരെൺ സിംഗിനെ മോദിയുടെ കളിപ്പാവയെന്ന് വിളിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്..
സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന നടപടി ഉണ്ടാകാതിരിക്കാൻ ദേശ സുരക്ഷാ നിയമപ്രകാരമായിരുന്നു ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മാസത്തെ തടവിനു ശേഷം ദേശസുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയായ ഒരു വര്‍ഷത്തെ തടവ് വാങ്കേമിനു വിധിച്ചു. തടവുശിക്ഷയ്ക്കെതിരെ ഡിസംബർ 20ന് വാങ്കേം കോടതിയെ സമീപിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here