Advertisement

തന്റെ പുസ്തകത്തിന്റെ വ്യാജ പതിപ്പ് വിറ്റ യുവാവിനു നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ; കയ്യടിച്ച് സോഷ്യൽ മീഡിയ

April 11, 2019
Google News 1 minute Read

തൻ്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ വഴിയരികിൽ നിന്ന് വില്പന നടത്തിയ യുവാവിനു നന്ദിയുമായി പൗലോ കൊയ്‌ലോ. തനിക്കിത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞത്. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച ചിത്രത്തോടൊപ്പമായൊരുന്നു കൊയ്ലോകൊയ്‌ലോയുടെ കുറിപ്പ്.

“ആളുകൾ ഇതിനെ വ്യാജ പതിപ്പെന്നു വിളിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനമാണ്. പണമുണ്ടാക്കാനായി ഒരു യുവാവിൻ്റെ ആത്മാർത്ഥമായ മാർഗമാണിത്.”- അദ്ദേഹം കുറിച്ചു. ചേതൻ ഭഗതിൻ്റെ ഹാഫ് ഗേൾഫ്രണ്ട്, മലാല യൂസുഫ്സായുടെ അയാം മലാല തുടങ്ങിയ പുസ്തകങ്ങളടക്കം പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങൾ കൂടി പിടിച്ചു നിൽക്കുന്ന യുവാവിൻ്റെ ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. ആധുനിക നോവൽ സാഹിത്യത്തിലെ മികച്ച എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

അടുത്തിടെ തൻ്റെ എറ്റവും പുതിയ നോവൽ ഹിപ്പിയുടെ മലയാളം പതിപ്പിൻ്റെ പുറം ചട്ട തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ച കൊയ്‌ലോ കുഞ്ചാക്കോ ബോബൻ നായകനായ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയുടെ പോസ്റ്ററും പുറത്തു വിട്ടിരുന്നു.

ആധുനിക നോവൽ സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോ. ഇന്ന് ജീവിച്ചിരിക്കുന്നതിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ദി ആൽകെമിസ്റ്റ് എന്ന നോവൽ വളരെ ശ്രദ്ധേയമാണ്. ആധുനിക ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ഈ പുസ്തകം 56 ഭാഷകളിലായി 43 ദശലക്ഷം കോപ്പികൾ വിറ്റുപോയതായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ 57 ഭാഷകളിലും 150 രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here