സൗദിയിലെ കോടതികളുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നു

സൗദിയിലെ കോടതികളുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നു. ഇതിനായി രാജ്യത്തെ മുഴുവൻ കോടതികളിലും പോർട്ടലുകൾ സ്ഥാപിക്കുന്നതിന് സൗദി നീതിമന്ത്രാലയം ഇഎൽഎം എൻറ്റർപ്രൈസസുമായി കരാറിൽ ഒപ്പു വെക്കുകയും ചെയ്തു.

ഈ രംഗത്തെ വിദഗ്ധർക്ക് ഏകീകൃതവും ആധികാരികവുമായ സംവിധാനത്തിലൂടെ കേസ് സംബന്ധിച്ച മുഴുവൻ വിവരങ്ങൾ ലഭ്യമാക്കാനും ഒരു എക്‌സ്‌പെർട്ട് ഇലക്ട്രോണിക് പോർട്ടലിനാൽ കോടതികളുടെ പ്രവർത്തനം ബന്ധിപ്പിക്കപ്പെടുന്നതിനാൽ സാധിക്കും. രാജ്യത്തെ മുഴുവൻ കോടതികളിലും പോർട്ടലുകൾ സ്ഥാപിക്കുന്നതിന് സൗദി നീതിമന്ത്രാലയം ഇഎൽഎം എൻറർപ്രൈസസുമായി കരാറിൽ ഒപ്പു വെച്ചു.

ഈ രംഗത്തെ വിദഗ്ധരാണ് കാനഡ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി ഇഎൽഎം ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരിൽ നിന്ന് ഓരോ വിഷയങ്ങളിലും ഉചിതമായ ഉപദേശനിർദേശങ്ങൾ നേടാനും വ്യവഹാര നടപടികൾ ശരിയായ രീതിയിൽ നടത്താനും കോടതികൾക്ക് ഈ പോർട്ടലൊരുക്കുന്ന ഏകജാലക സംവിധാനത്തിലൂടെയുള്ള തികച്ചും ലളിതമായ സമ്പർക്കത്തിലൂടെ കഴിയുമെന്ന് നീതി മന്ത്രാലയത്തിലെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി വലീദ് ബിൻ സഊദ് അൽറുഷൗദ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top