Advertisement

നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടു നില്‍ക്കുന്നു; പരാതിയുമായി ശശി തരൂര്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

April 11, 2019
Google News 0 minutes Read

നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ് നേതാക്കളും പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ലെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പരാതി. ശശി തരൂരിനെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ഐ ഗ്രൂപ്പ് നേതാക്കളോ പ്രവര്‍ത്തകരോ പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ല എന്ന പരാതിയാണുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയാ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രഭാവം മറ്റ് മണ്ഡലങ്ങളിലേക്കും അലയടിക്കുമെന്നും അത് എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനിടയാക്കുമെന്നുമാണ് നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രചാരണം ശക്തമാക്കണമെന്ന അഭിപ്രായമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്. വിഷയത്തില്‍ കെപിസിസി ഇടപെട്ടതായാണ് വിവരം. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്.

നേരത്തേ ഒരോ മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്ന നേതാക്കന്മാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മണക്കാട് പ്രദേശത്തിന്റെ ചുമതല നല്‍കിയിരുന്ന, തിരുവനന്തപുരം ഡിസിസി അംഗം കൂടിയായിരുന്ന സതീഷ് ചന്ദ്രന്‍ ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സഹകരിക്കാത്തവര്‍ക്കെതിരെ ഡിസിസിയില്‍ പരാതി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഡിസിസി ഇത് ഗൗരവമായി എടുത്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here