പോളിംഗ് ബൂത്തിൽ വെച്ച് സെൽഫി എടുത്ത ബിജെപി നേതാക്കൾക്കെതിരെ കേസ്

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​. നാ​ലു ബി​ജെ​പി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്കെ​തി​രേ​യാ​ണ് പൊലീസ് കേ​സെ​ടു​ത്ത​ത്. പോളിംഗ് ബൂത്തിൽ വെച്ച് ചിത്രമെടുക്കുകയും അത് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുകയും ചെയ്തതിനെത്തുടർന്നായിരുന്നു പൊലീസ് നടപടി. ഹരിദ്വാർ, നൈനിറ്റാൾ എന്നീ രണ്ട് സ്ഥലങ്ങളിലായാണ് സംഭവങ്ങൾ നടന്നത്.

ഹരിദ്വാറിൽ, ബിജെപി ജില്ലാ സെക്രട്ടറി വിശാഖ് തിവാരി ബിജെപി നേതാവ് രവി ജയ്സ്വാൾ എന്നിവരോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. നൈനിറ്റാളിൽ, പോളിംഗ് ബൂത്തിനുള്ളിൽ സെൽഫിയെടുത്തതിനെത്തുടർന്നാണ് രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നൈനിറ്റാളിൽ വലിയ സുരക്ഷാ വീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. വോട്ട് ചെയ്യാൻ വരുന്ന പലരും ഫോണുമായി ബൂത്തിലേക്ക് പോകുന്നുണ്ടെന്നും വോട്ടിംഗ് മെഷീൻ്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പോ​ളിം​ഗ് ബൂ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 58 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top