Advertisement

അധികാരത്തിലെത്തിയാൽ ബുദ്ധ, സിഖ്, ഹിന്ദു ഒഴികെയുള്ള കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് തുരത്തുമെന്ന് അമിത് ഷാ

April 12, 2019
Google News 4 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പൗരത്വ ബില്ല് കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് കുടിയേറിയ ഹിന്ദു-ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കും. ബാക്കിയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ദാര്‍ജീലിങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

‘നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പൗരത്വ പട്ടിക യാഥാര്‍ത്ഥ്യമാക്കുമെന്ന് ഞങ്ങള്‍ പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തുള്ള ഒരോ നുഴഞ്ഞകഴറ്റക്കാരേയും ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കും. ഹിന്ദു, ബുദ്ധ അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം നല്‍കി സംരക്ഷിക്കും’ അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവന ബിജെപി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അമിത് ഷായെ ഉദ്ധരിച്ചു കൊണ്ട് തന്നെയാണ് പോസ്റ്റ്. പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനമാണ് ട്വിറ്റരറ്റി ഉയർത്തുന്നത്. തങ്ങളെയും കൂടി ഈ പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് സിഖ് സമൂഹം ആവശ്യപ്പെടുന്നുണ്ട്. പരോക്ഷമായി മുസ്ലിങ്ങൾക്കെതിരെയുള്ള നിലപാടാണ് അമിത് ഷാ നടത്തിയതെന്നാണ് ട്വിറ്റർ സമൂഹം ആരോപിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here