ഇനി മുതല്‍ ദുബായില്‍ നിന്ന് അല്‍-ഐനിലേക്ക് നേരിട്ട് ബസ് സര്‍വ്വീസ്

ദുബായില്‍ നിന്ന് അല്‍ ഐനിലേക്ക് നേരിട്ട് ബസ് സര്‍വ്വീസ് ആരംഭിച്ചു. ഓരോ അരമണിക്കൂറിലും പുതിയ റൂട്ടിലേക്ക് ബസുകള്‍ സര്‍വ്വീസ് നടത്തും.
ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അബുദാബി ഗതാഗതവകുപ്പുമായും ചേര്‍ന്നാണ് പുതിയ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും നേരിട്ടുള്ള ബസ് സര്‍വ്വീസ് ഇതാദ്യമാണ്. ജനങ്ങളുടെ യാത്ര സുഗമമാക്കുക, പൊതു ഗതാഗതം സുഗമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സര്‍വ്വീസിനു പിന്നില്‍.
‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക. Join us on Telegram