നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം. ഉന്നത പുരസ്‌കാരമായ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്ര്യൂ നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന് റഷ്യന്‍ എംബസിയാണ് അറിയിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനാണ് പുരസ്‌കാരമെന്നും റഷ്യന്‍ എംബസി അറിയിച്ചു.

പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്ര്യൂ റഷ്യന്‍ ഫെഡറേഷന്റെ പരമോന്നത പുരസ്‌കാരമാണ്. സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍ത്തലാക്കിയിരുന്ന പുരസ്‌കാരം 1998 മുതലാണ് വീണ്ടും നല്‍കിത്തുടങ്ങിയത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, അസര്‍ബൈജാന്‍ പ്രസിഡന്റ് ഹൈദര്‍ അലിയേവ് തുടങ്ങിയവര്‍ക്കു നേരത്തെ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top