ആം ആദ്മിയുമായി ഡെൽഹിയിൽ മാത്രം സഖ്യമെന്ന് പിസി ചാക്കോ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുമായി ഡൽഹിയിൽ മാത്രം സഖ്യത്തിന് തയാറെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം പി.സി. ചാക്കോ. എന്നാൽ പഞ്ചാബിലും ഹരിയാനയിലും ആംആദ്മി പാർട്ടിയുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ നാല് സീറ്റുകളിൽ ആം ആദ്മിയും മൂന്ന് സീറ്റുകളിൽ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. എന്നാൽ ആംആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ പ്രസ്താവന മാറ്റാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലും പഞ്ചാബിലും ആംആദ്മി പാർട്ടിയുമായി സഖ്യം സാധ്യമല്ല. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ ഇന്നും തങ്ങൾ തയാറാണെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here