നേരിട്ട് കാണാൻ ഇടയായാൽ വൈരമുത്തുവിന്റെ കരണത്തടിക്കും: ചിന്മയി

നേരിട്ട് കാണാൻ ഇടയായാൽ വൈരമുത്തുവിന്റെ കരണത്തടിക്കുമെന്ന് ഗായിക ചിന്മയി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിൻമയി.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയത്. തെന്നിന്ത്യയിൽ മീ ടൂ ആരോപണങ്ങൾക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശം പെരുമാറ്റം; മുഖത്തടിച്ച് ഖുശ്ബു ; വീഡിയോ

വൈരമുത്തുവിനെ കാണാൻ അവസരം ലഭിച്ചാൽ തീർച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ എന്നും ചിൻമയി മറുപടി നൽകി. ഇപ്പോൾ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിൻമയി കൂട്ടിച്ചേർത്തു.

സ്വിറ്റ്‌സർലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലിൽ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാൾ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കിൽ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലിസ്ഥലത്തു വെച്ച് അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top