പ്രധാനമന്ത്രിയുടെ പരിപാടി നടക്കാതിരിക്കാൻ ശ്രമം നടത്തി;കോഴിക്കോട് കളക്ടർക്കെതിരെ പരാതിയുമായി ബിജെപി

കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടക്കാതിരിക്കാൻ ജില്ലാ കളക്ടർ ശ്രമിച്ചെന്ന പരാതിയുമായി ബിജെപി.  കൊടി തോരണങ്ങളെല്ലാം  അഴിപ്പിച്ചതായും മുഖ്യമന്ത്രിക്ക് നൽകിയ പരിഗണന പോലും കളക്ടർ പ്രധാനമന്ത്രിക്ക് നൽകിയില്ലെന്നും ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.

രാഷ്ട്രീയ വിവേചനം കാണിക്കുന്ന കളക്ടറെ ഉടനടി തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായും ബിജെപി നേതാക്കൾ അറിയിച്ചു. എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്നലെ വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് വന്നത്. കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top