Advertisement

വനിതാ ഫുട്ബോൾ ലീഗ് മെയ് മാസം മുതൽ; ഏക ഐലീഗ്-ഐഎസ്എൽ ക്ലബായി ഗോകുലം

April 13, 2019
Google News 0 minutes Read

ഇന്ത്യൻ വനിതാ ലീഗിന്റെ മൂന്നാം സീസൺ ഫൈനൽ റൗണ്ടിന് മെയ് 5 മുതൽ തുടക്കമാകും. പഞ്ചാബിലെ ലുധിയാന ആകും വനിതാ ലീഗിന് വേദിയാവുക. 14 ടീമുകളാണ് ലീഗിൽ ഏറ്റുമുട്ടുന്നത്. 7 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരളത്തെ പ്രതിനിധീകരിച്ച് തുടർച്ചയായ രണ്ടാം തവണയും ഗോകുലം കേരള എഫ്സി വനിതാ ലീഗിൽ മത്സരിക്കുന്നുണ്ട്.

ഗ്രൂപ്പ് എയിലാണ് ഗോകുലം കേരള എഫ്സി ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സ് ഉൾപ്പെടെയുള്ള ശക്തരായ ക്ലബുകൾ ഗ്രൂപ്പ് എയിൽ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഏക ക്ലബ് എന്നതിനപ്പുറം ഇന്ത്യയിലെ ദേശീയ ലീഗുകളായ ഐ ലീഗിൽ നിന്നും ഐഎസ്എല്ലിൽ നിന്നുമുള്ള ക്ലബുകളെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് ഗോകുലം കേരള എഫ്സി. ഐ ലീഗിലെയോ ഐഎസ്എല്ലിലെയോ മറ്റൊരു ക്ലബിനും ഒരു നല്ല വനിതാ ടീമിനെ ഒരുക്കാൻ സാധിച്ചില്ല. എഫ്സി ഗോവ, പൂനെ സിറ്റി എന്നിവർക്ക് വനിതാ ടീം ഉണ്ടെങ്കിലും ഇന്ത്യൻ വനിതാ ലീഗിൽ കളിക്കാനുള്ള ടീം ഒരുക്കാൻ അവർക്ക് ആയില്ല. കഴിഞ്ഞ തവണത്തെ ഫൈനൽ റൗണ്ടിലും ഗോകുലം കേരള മാത്രമേ ദേശീയ ലീഗുകളെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ സീസണിൽ സെമി ഫൈനൽ യോഗ്യത നേടാൻ പറ്റാതിരുന്ന ഗോകുലം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. മികച്ച ടീമാണ് ഗോകുലത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ ദലീമ ചിബർ, സഞ്ജു എന്നിവർ ഒക്കെ ഇതിനകം തന്നെ ഗോകുലം നിരയിൽ എത്തിയിട്ടുണ്ട്. വിദേശ താരങ്ങൾ അടക്കം ഇനി ടീമിൽ എത്താനുണ്ട്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here