ക്യാരിബാഗിന് ഈടാക്കിയത് മൂന്നു രൂപ; ബാറ്റ കമ്പനിക്ക് 9000 രൂപ പിഴ

ഷോ​റൂ​മി​ൽ ​നി​ന്നു വാ​ങ്ങി​യ ഷൂ​സ് ഇ​ട്ടു​ കൊ​ണ്ടു​പോ​കാ​നു​ള്ള ക്യാ​രി ബാ​ഗി​ന് മൂ​ന്നു രൂ​പ ഈ​ടാ​ക്കി​യ ബാ​റ്റ കമ്പ​നി​ക്ക് 9000 രൂ​പ പി​ഴ. ച​ണ്ഡി​ഗ​ഡ് സ്വ​ദേ​ശി​യാ​യ ദി​നേ​ശ് പ്ര​സാ​ദ് ര​ത്തൂ​രിയുടെ പ​രാ​തി​യി​ൽ ച​ണ്ഡി​ഗ​ഡി​ലെ ക​ണ്‍​സ്യൂ​മ​ർ ഫോ​റ​മാ​ണ് പി​ഴ വി​ധി​ച്ച​ത്.

​ഫെ​ബ്രു​വ​രി അ​ഞ്ചി​ന് സെ​ക്ട​ർ 22ഡി​യി​ലെ ബാ​റ്റ ഷോ​റൂ​മി​ൽ​നി​ന്ന് ദി​നേ​ശ് ഒ​രു ജോ​ടി ഷൂ ​വാ​ങ്ങി​യി​രു​ന്നു. ഇ​ത് കൈ​മാ​റി​യ​പ്പോ​ൾ ക്യാ​രി ബാ​ഗി​ന്‍റെ വി​ല കൂ​ടി ചേ​ർ​ത്ത് 402 രൂ​പ ഈ​ടാ​ക്കി. ഇ​തി​നെ​തി​രേ ദി​നേ​ശ് ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​രി ബാ​ഗി​ന് വി​ല ഈ​ടാ​ക്കി​യ​തു കൂ​ടാ​തെ ബാ​റ്റ​യു​ടെ പ​ര​സ്യം ബാ​ഗി​ൽ പ​തി​പ്പി​ച്ച് സൗ​ജ​ന്യ പ​ര​സ്യം കൂ​ടി കമ്പനി ന​ട​ത്തി​യെ​ന്ന് ദി​നേ​ശ് പ​രാ​തി​പ്പെ​ട്ടു. മൂ​ന്നു രൂ​പ തി​രി​ച്ചു ല​ഭി​ക്ക​ണ​മെ​ന്നും മോ​ശം സ​ർ​വീ​സി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ദി​നേ​ശ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫോ​റ​ത്തി​ൽ സേ​വ​ന​ത്തി​ലെ പി​ഴ​വ് ബാ​റ്റ നി​ഷേ​ധി​ച്ചു. ഇ​തു ത​ള്ളി​യ ഉ​പ​ഭോ​ക്തൃ ഫോ​റം ക്യാ​രി ബാ​ഗി​ന് പ​ണം ഈ​ടാ​ക്കി​യ​ത് മോ​ശം സേ​വ​ന​മാ​ണെ​ന്നു വി​ധി​ച്ചു. സാ​ധ​നം വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​വി​ന് ക്യാ​രി ബാ​ഗ് സൗ​ജ​ന്യ​മാ​യി ന​ൽ​കേ​ണ്ട​ത് കമ്പനി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഫോ​റം ചൂ​ണ്ടി​ക്കാ​ട്ടി.

ദി​നേ​ശി​ന്‍റെ കൈ​യി​ൽ​നി​ന്ന് ഈ​ടാ​ക്കി​യ മൂ​ന്നു രൂ​പ​യ്ക്കൊ​പ്പം 1000 രൂ​പ വ്യ​വ​ഹാ​ര ചാ​ർ​ജാ​യി ന​ൽ​കാ​ൻ ഫോ​റം വി​ധി​ച്ചു. കൂ​ടാ​തെ, 3000 രൂ​പ ദി​നേ​ശി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നി​ലേ​ക്ക് 5000 രൂ​പ നി​ക്ഷേ​പി​ക്കാ​നും ഫോ​റം ബാ​റ്റ കമ്പനി​യോ​ടു നി​ർ​ദേ​ശി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top