അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി.ബാബുപോളിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി.ബാബുപോളിന്റെ സംസ്‌കാരം ഇന്ന്. ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

ഇന്നലെ തിരുവനന്തപുരത്തെ കവടിയാറുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പൊതുവേദികളില്‍ സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top