Advertisement

കോണ്‍ഗ്രസ് അംഗത്തിനെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശം; ട്രംപിനെതിരെ വ്യാപക വിമര്‍ശനം

April 14, 2019
Google News 1 minute Read

യുഎസ് കോണ്‍ഗ്രസ് അംഗത്തിനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ഗീയ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്. യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.

മുസ്ലിം സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ  പരിപാടിയില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്തതില്‍ ക്ഷുഭിതനായ ട്രംപ്, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്ത ദൃശൃമുള്‍പ്പെടെ ‘ഇത് ഞങ്ങള്‍ മറക്കില്ല’ എന്ന വീഡിയോ ട്വീറ്റ് ചെയ്യുകയുണ്ടായി.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വര്‍ഗായമാവരുതെന്നും ഇത് വേദനാജനകമാണെന്നും ഹൗസ് സ്പീക്കര്‍ നാന്‍സ് പെലോസി പറഞ്ഞു. ആദ്യമായി യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കന്‍ വംശജരായ രണ്ടു വനിതകളില്‍ ഒരാളാണ് ഇല്‍ഹാന്‍ ഒമര്‍. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളി ആക്രമണത്തിനുശേഷം സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പിന്റെ പരിപാടിയില്‍ ‘ഇസ്ലാമോഫോബിയ’ എന്ന വിഷയത്തില്‍ ഇല്‍ഹാന്‍ ഒമര്‍ സംസാരിക്കുകയും ചിലര്‍ ചെയ്ത തെറ്റിന് എല്ലാവരും അനുഭവിക്കുകയാണെന്ന ഒമറിന്റ പരാമര്‍ശവുമാണ് ട്രംപിന്റെ ട്വീറ്റിനു പിന്നില്‍.

എന്നാല്‍ ട്രംപിന്റെ ട്വീറ്റിനെതിരെ ഇല്‍ഹാന്‍ ഒമര്‍ രംഗത്ത് വന്നിരുന്നു. തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കേണ്ടന്നും തന്റെ രാജ്യസ്‌നേഹത്തിനുമേല്‍ ഇത്തരം പരാമര്‍ശളിലൂടെ ഇല്ലാതാവില്ലെന്നും തന്നെ അനുകൂലിക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നും ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here