ഭാര്യ ബിജെപിയിൽ; പിതാവും സഹോദരിയും കോൺഗ്രസിൽ; കൗതുകമായി ജഡേജയുടെ വീട്

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പി​താ​വും സ​ഹോ​ദ​രി​യും കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. ജാം​ന​ഗ​റി​ലെ ക​ല​വാ​ഡി​ൽ ന​ട​ന്ന റാ​ലി​യി​ൽ പാ​ട്ടി​ദാ​ർ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാണ് ഇ​വ​ർ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ചത്. ജാം​ന​ഗ​റി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ലു ക​ണ്ഡോ​രി​യ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ജ​ഡേ​ജ ജാം​ന​ഗ​ർ സ്വ​ദേ​ശി​യാ​ണ്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​ര​മാ​യ ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വാ​ബ അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ർ​ദി​ക് പ​ട്ടേ​ൽ ജാം​ന​ഗ​റി​ൽ​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്നു ക​രു​ത​പ്പെ​ട്ടെ​ങ്കി​ലും, പ​ട്ടേ​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു വ​ർ​ഷം ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​നീ​ക്കം ത​ക​രു​ക​യാ​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top