വിഷുക്കണി ദർശനത്തിന് ശബരിമല ഒരുങ്ങി

SABARIMALA

വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക്  നട തുറന്ന ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി  നെയ് വിളക്ക് തെളിയിച്ച് ഭഗവാനെ കണികാണിക്കും. തുടർന്ന് ഭക്തർക്കും ദർശനം അനുവദിക്കും. നെയ്യഭിഷേകം തുടങ്ങുന്നതു വരെ വിഷുക്കണിക്കൊപ്പം ഭഗവാനെ ദർശിക്കാൻ ഭക്തർക്ക്  അവസരമുണ്ടാകും.

Read Also; അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്റ്റെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ടെന്ന് മുഖ്യമന്ത്രി

ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിവെയ്ക്കും. തന്ത്രിയുടെ നേതൃത്വത്തിലാണ് കൊന്നപ്പൂക്കളും കണിവെള്ളരിയും ഉൾപ്പെടെയുള്ള കണിയൊരുക്കുന്നത്. വിഷുപ്പുലരിയിൽ കണികാണുന്നതിനായി നിരവധി ഭക്തരാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ ഉൾപ്പെടെയുള്ളവർ സന്നിധാനത്തുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top