ബംഗാളിലും ത്രിപുരയിലും റീപോളിംഗ് നടത്തണമെന്ന് സിപിഎം

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും വ​ൻ കൃ​ത്രി​മ​ത്വം ന​ട​ന്നെ​ന്ന പ​രാ​തി​യു​മാ​യി സി​പി​എം. ബൂ​ത്തു​ക​ളി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും മി​ക്ക ഇ​ട​ങ്ങ​ളി​ലും സു​ര​ക്ഷാ​സേ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സി​പി​എം തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ 464 ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന​തു​പോ​ലു​ള്ള കൃ​ത്രി​മം തു​ട​രു​ക​യാ​ണെ​ങ്കി​ൽ വ​രാ​നി​രി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​മെ​ന്നും സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

ഇരു സംസ്ഥാനങ്ങളിലും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ർ​ദി​ച്ചും തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. പോ​ളിം​ഗ് ന​ട​ന്ന ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബൂ​ത്തു​ക​ൾ പ​ല​തും അ​ട​ച്ചു​പൂ​ട്ടിയെന്നും യെ​ച്ചൂ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Top