Advertisement

സ്‌മിത്തും വാർണറും മടങ്ങുന്നു; സൺ റൈസേഴ്സിന് പണി കിട്ടും

April 15, 2019
Google News 0 minutes Read

നീണ്ടകാലത്തെ വിലക്കിനുശേഷം ഓസ്‌ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമില്‍ ഇരുവരും ഇടം നേടിയിരുന്നു. ഇതിനെത്തുടർന്ന് ലോകകപ്പിനു മുന്നോടിയായുള്ള ദേശീയ ടീമിൻ്റെ പരിശീലന ക്യാമ്പില്‍ ഇരുവരും പങ്കെടുത്തേക്കും. അതുകൊണ്ട് തന്നെ, ഇരുവരും നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച ഇരുവരും ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.

ഐപിഎല്ലില്‍ വാര്‍ണര്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുമാണ് കളിക്കുന്നത്. മെയ് 2നാണ് ഓസ്‌ട്രേലിയയുടെ ക്യാമ്പ് ബ്രിസ്‌ബെനില്‍ തുടങ്ങുന്നത്. ഈ ക്യാമ്പില്‍ 15 അംഗങ്ങളും പങ്കെടുക്കും. ഓസ്‌ട്രേലിയന്‍ ഇലവന്‍, ന്യൂസിലന്‍ഡ് ഇലവന്‍ തുടങ്ങിയ ടീമുകളുമായി സന്നാഹ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ണര്‍ ഐപിഎല്‍ വിട്ടാല്‍ ഹൈരദാബാദിന് വന്‍ നഷ്ടമാകും അത്. നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍.

ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമായി വാര്‍ണര്‍ 400 റണ്‍സ് നേടിയിട്ടുണ്ട്. ബെയര്‍‌സ്റ്റോവുമായുള്ള ഓപ്പണിങ് കൂട്ടുകെട്ട് ടീമിന് നിര്‍ണായകമാകാറുമുണ്ട്. അതുകൊണ്ടുതന്നെ വാര്‍ണര്‍ മടങ്ങിയാല്‍ ടീമിനത് കനത്ത തിരിച്ചടിയാകും. അതേസമയം, സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രകടനം നടത്താന്‍ ഈ സീസണില്‍ കഴിഞ്ഞിട്ടില്ല. സ്മിത്ത് പോയാലും രാജസ്ഥാന് അത് നികത്താവുന്ന താരങ്ങളുണ്ട്. ദേശീയ ടീമുകളില്‍ ഇടംപിടിക്കുന്ന പല കളിക്കാരും ഐപിഎല്ലിലെ അവസാനത്തെ മത്സരങ്ങളില്‍ കളിക്കാനിടയില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് നിറം മങ്ങിയേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here