കത്തിയമർന്നത് എട്ട് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി; നോത്രദാം കത്തീഡ്രലിനെപ്പറ്റി ചിലത്

ഫ്രാൻസിലെ നോത്രദാം കത്തീഡ്രൽ അഗ്നിക്കിരയായത് ഇന്നലെ രാത്രിയോടെയാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചുവെങ്കിലും ചരിത്രം കയ്യൊപ്പ് പതിപ്പിച്ച ദേവാലയത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണി വ്യക്തമാക്കിയെങ്കിലും പഴമയുടെ പ്രൗഢി തിരികെപ്പിടിക്കാൻ ബുദ്ധിമുട്ടാണ്.
ഏതാണ്ട് 850 വർഷത്തോളം പഴക്കമുള്ള ക്രിസ്തീയ ദേവാലയമാണ് നോത്രദാം ദേവാലയം. യുദ്ധവും രക്തവും പകയും വിപ്ലവവും കൊടിയേറിയ മുറ്റമാണ് നോത്രദാം ദേവാലയത്തിൻ്റേത്. ഫ്രഞ്ച് ജനതയുടെ അതിജീവനത്തിൻ്റെ കേന്ദ്രമായി നിലകൊണ്ട ഈ ദേവാലയം സാക്ഷ്യം വഹിച്ചിട്ടുള്ള ചരിത്ര സംഭവങ്ങൾ അനവധിയാണ്. ഫ്രഞ്ച് ഗോത്തിക് വാസ്തുശില്പത്തിൻ്റെ ആദ്യകാല മാതൃകകളിലൊന്നാണ് നോത്രദാം ദേവാലയം. 128 മീററർ നീളവും 69 മീററർ ഉയരവുമുള്ള നോത്രദാം ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്നതാണ്.
12ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ 100 വർഷത്തോളം കൊണ്ടാണ് ഈ ദേവാലയത്തിൻ്റെ പണി തീർത്തത്. 1160ൽ ബിഷപ്പ് മോറിസ് ഡിസുള്ളി കത്തീഡ്രലിൻ്റെ നിർമ്മാണത്തിനു തുടക്കമിട്ടു. ർണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം 1435ൽ പള്ളിയുടെ പണി പൂർത്തിയായി. എങ്കിലും ഇടക്കിടെ ദേവാലയം പരിഷ്കരിച്ചു കൊണ്ടിരുന്നു. 18ആം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് നശിപ്പിക്കപ്പെട്ട കത്തീഡ്രൽ ഇനിയൊരിക്കലും ഉയർത്തെഴുന്നേൽക്കില്ലെന്ന് കരുതിയെങ്കിലും നെപ്പോളിയൻ അധികാരത്തിലെത്തിയതോടെ ഫ്രഞ്ച് ജനതയുടെ അതിജീവനത്തിൻ്റെ പ്രതീകമായി വീണ്ടും നോത്രദാമിൽ തലയുയർത്തി. 1804ൽ ഫ്രഞ്ച് ചക്രവർത്തിയായി നെപ്പോളിയൻ്റെ സ്ഥാനാരോഹണവും 1810ൽ അദ്ദേഹത്തിൻ്റെ വിവാഹവും ഈ പള്ളിയങ്കണത്തിൽ വെച്ചായിരുന്നു.
1831ൽ വിക്ടർ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനൻ’ എന്ന നോവൽ പുറത്തിറങ്ങിയതോടെ നോത്രദാം ദേവാലയം ആഗോള തലത്തിൽ ഒരു പ്രതീകമായി. 1844ൽ ഭാഗികമായി പുനർനിർമ്മാണം നടത്തപ്പെട്ട പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലൂസിസ് ഫിലിപ്പ് രാജാവ് ഉത്തരവിട്ടു. നോവൽ ലോക ക്ലാസിക്കിലേക്ക് നടന്നു കയറിയപ്പോൾ പള്ളി അനിവാര്യമായ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു. 25 വർഷത്തോളം നീണ്ടു നിന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ നോത്രദാം ദേവാലയം വീണ്ടും ഫ്രാൻസിൽ തലയുയർത്തി നിന്നു.
HORRIBLE ??? #NotreDame #Paris pic.twitter.com/h3i1Lfl0uh
— Merryl (@merrylzr) April 15, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here