Advertisement

വടകര കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് പോളിംഗ് ഏജന്റുമാർ ഹൈക്കോടതിയിൽ

April 16, 2019
Google News 1 minute Read
high court of kerala

വടകര കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് പോളിംഗ് ഏജന്റുമാർ ഹൈക്കോടതിയിൽ. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടർമാർക്കെതിരെ ഗുരുതര ആക്ഷേപമുന്നയിച്ച് റിട്ട് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായാണ് ആരോപണം.

വടകര, കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടർമാർക്കെതിരെയാണ് ഹർജി. ഇവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയിൽ അപാകതയുണ്ട്. പല ബൂത്തുകളും ചൂണ്ടിക്കാട്ടിയെങ്കിലും അവയൊന്നും പട്ടികയിലില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

Read Also :  വഴിപാടിനിടെ ത്രാസ് പൊട്ടിയ സംഭവം: തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമെന്ന് കോൺഗ്രസ്; അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി

തെരഞ്ഞെടുപ്പിന് മുൻപ് പുതിയ ലിസ്റ്റ് തയ്യാറാക്കി ഇവിടങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കണം. ശാരീരിക പ്രശ്‌നമുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്നവർ ബന്ധപ്പെട്ടവർക്ക് എന്ത് പ്രശ്‌നമാണുള്ളതെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിക്കണം.
തെരഞ്ഞെടുപ്പിൽ വോട്ടർ ഐഡിക്ക് പകരം മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്നും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഹർജിയിലാണ് ആവശ്യപ്പെടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളെ എതിർ കക്ഷികളാക്കിയുള്ള ഹർജിയിൽ കോടതി ഇരുവിഭാഗങ്ങൾക്കും നോട്ടീസയച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here