Advertisement

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി അടക്കം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

April 17, 2019
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം  ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരുവനന്തപുരത്താണ് പ്രധാനമന്ത്രിയും മറ്റ് ദേശീയ നേതാക്കന്‍ന്മാരും എത്തുക.  ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നേരിട്ടാണ് പ്രചാരകന്‍ കൂടിയായ കുമ്മനത്തിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

നാളെ വൈകിട്ട് 5.30നുള്ള പരിപാടിയില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചരണത്തിലാവും മോദി സംസാരിക്കുക.  നിലവില്‍ തിരുവന്തപുരത്ത് നടന്ന സര്‍വ്വേകളിലെല്ലാം വിജയം ബിജെപിയുടെ കൂടെയാണെന്നാണ് പ്രവചനം. ഇതിനു പുറമേ, പത്തനംതിട്ടയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ എത്തും.

ആലപ്പുഴ, കോട്ടയം എന്നിവയ്ക്ക് പുറമേയാണ് പത്തനംതിട്ടയിലും അമിത്ഷാ എത്തുന്നത്. 20ന് ബിജെപി മഹാറാലിയെ ബിജെപി ദേശീയാദ്ധ്യക്ഷന്‍ അഭിസംബോധന ചെയ്യും. ശബരിമല സമരം നടന്ന പത്തനംതിട്ടയില്‍ ദേശീയ നേതാക്കളെത്താത്തത് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ സ്മൃതി ഇറാനി പ്രചാരണത്തിനിറങ്ങും. ഏപ്രില്‍ 20ന് തന്നെയാണ് സ്മൃതി ഇറാനിയും എത്തുക. അതേസമയം പ്രധാനമന്ത്രിയുടെ ഒരു റാലിക്ക് കൂടി ബിജെപി സംസ്ഥാന നേതൃത്വം ശ്രമം നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here