ക്രിസ്ത്യാനോ കരാർ പുതുക്കില്ല; യുവന്റസ് വിടുമെന്ന് റിപ്പോർട്ട്

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവൻ്റസുമായി കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം അയാക്സിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു പത്രത്തിൻ്റെ റിപ്പോർട്ട്.
ക്രിസ്ത്യാനോയെ ടീമിലെത്തിച്ചതിനു പ്രധാന കാരണം ചാമ്പ്യൻസ് ലീഗ് ജയിക്കുക എന്നതായിരുന്നു. എന്നാൽ താരതമ്യേന ദുർബലരായ അയാക്സിനോടു തോറ്റ് ടീം പുറത്തായതോടെ ക്രിസ്ത്യാനോയ്ക്ക് ക്ലബിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്യുന്നത്. 2022 വരെ യുവൻ്റസുമായി കരാറുള്ള ക്രിസ്ത്യാനോ അതിനു മുൻപ് തന്നെ ക്ലബ് വിട്ടേക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസൻ ഇറ്റലിയിലെ അദ്ദേഹത്തിൻ്റെ അവസാന സീസണായിരിക്കുമെന്നും ലാ റിപ്പബ്ലിക്ക പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here