Advertisement

രമ്യ ഹരിദാസിനെതിരായ പരാമർശം; എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് താക്കീത്

April 18, 2019
Google News 1 minute Read

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. വിജയരാഘവന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവുമാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also; സ്വാധീനമുള്ളവർക്ക് ഒരു നിയമവും സാധാരണക്കാരന് മറ്റൊന്നും; വിജയരാഘവനെതിരെ നടപടി വൈകുന്നതിനെതിരെ രമ്യ ഹരിദാസ്

ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി. ഏപ്രിൽ ഒന്നിന് പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിക്കുന്ന തരത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പരാമർശങ്ങൾ നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് രമ്യ ഹരിദാസ് കോടതിയെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here