വാർത്താസമ്മേളനത്തിനിടെ ബിജെപി എംപിക്ക് ചെരുപ്പേറ്; വീഡിയോ

വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപിക്ക് നേരെ ചെരുപ്പേറ്. ജി വി എല്‍ നരസിംഹ റാവുവിന് നേരെയാണ് ചെരുപ്പേറുണ്ടായത്. മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സാത്വി പ്രഗ്യാ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.
വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എംപിക്ക് നേരെ ഷൂ എറിയുകയായിരുന്നു. കാണ്‍പൂര്‍ സ്വദേശിയാണ് ഷൂ എറിഞ്ഞത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് നരസിംഹ റാവു ആരോപിച്ചു.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r
— ANI (@ANI) 18 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here