Advertisement

3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ സങ്കീര്‍ണമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

April 19, 2019
1 minute Read

പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്രയിലെത്തിച്ച 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ സങ്കീര്‍ണമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാനാവില്ലെങ്കിലും ശസ്ത്രക്രിയക്ക് സന്നദ്ധമെന്ന് ആശുപത്രി അധികൃതര്‍.

വിശദാംശങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവകാശം രക്ഷിതാക്കള്‍ക്ക് വിട്ടു കൊടുക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൃദയത്തിന്റെ ഇടത് ഭാഗത്തെ വളര്‍ച്ചക്കുറവായിരുന്നു മലപ്പുറം വേങ്ങൂര്‍ നജാദ് -ഇര്‍ഫാന ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അസുഖം. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും ശസ്ത്രക്രിയ സങ്കീര്‍ണമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാനാവില്ലെന്നും ശ്രീചിത്ര ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

വിശദാംശങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ തീരുമാനത്തിനനുസരിച്ചായിരിക്കും ഇനിയുള്ള നടപടികള്‍.മലപ്പുറത്തേക്ക് മടങ്ങാമെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചതായാണ് സൂചന. എന്നാല്‍ ശസ്ത്രക്രിയക്ക് സന്നദ്ധമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രിയാണ് പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് കുഞ്ഞിനെ എത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top