ഇന്ത്യയില്‍ ശൈശവ വിവാഹം നടക്കാത്ത ഏക പാര്‍ലമെന്റ് മണ്ഡലം എറണാകുളമെന്ന് പഠനം

ഇന്ത്യയില്‍ ശൈശവ വിവാഹം നടക്കാത്ത ഏക പാര്‍ലമെന്റ് മണ്ഡലം എറണാകുളമെന്ന് പഠനം.ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്റ്റ്, അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യയിലെ മറ്റ് 542പാര്‍ലമെന്റ് മണ്ഡലങ്ങളിലും പെണ്‍കുട്ടികള്‍ 18 വയസ്സ് തികയും മുമ്പേ വിവാഹിതര്‍ ആകുന്നു. എന്നാല്‍ എറണാകുളം മണ്ഡലത്തില്‍ ശൈശവ വിവാഹങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യ, പോഷകാഹാര വ്യവസ്ഥ, മറ്റു സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ മനസ്സിലാക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹ നിരക്ക് വളരെക്കൂടുതലാണ്. 1929 ല്‍ ശൈശവ വിവാഹം നിരോധിച്ച ഇന്ത്യയില്‍ 2001 ലെ സെന്‍സസ് അനുസരിച്ച് 1.5 മില്യണ്‍ പെണ്‍കുട്ടികളാണ് 15 വയസ്സിനു മുന്‍പ് വിവാഹിതരാകുന്നത്. ഇതനുസരിച്ച് എറണാകുളം മണ്ഡലത്തില്‍ ശൈശവ വിവാഹ നിരക്ക് വളരെക്കുറവാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More