നുണകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി ആർഎസ്എസ് പ്രചാരകനാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നുണകൾ പലവട്ടം ആവർത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം ആർഎസ്എസ് പ്രചാരകന്റേതാണെന്നും പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്നും പിണറായി ആരോപിച്ചു.ഈശ്വരന്റെ പേര് പറയുന്നവർക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Read Also; വിശ്വാസസംരക്ഷണത്തിനായി കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അക്രമം നടത്തിയവർക്കു നേരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. ഭക്തരെ ആക്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതത്തിന്റെ പേര് പറഞ്ഞുള്ള ആക്രമണങ്ങൾ നടക്കുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംരക്ഷണം ലഭിക്കും. എന്നാൽ കേരളത്തിൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ല. ഗുജറാത്തിൽ കളിച്ച കളി കേരളത്തിൽ ആർ എസ് എസുകാരെ ഉപയോഗിച്ച് കളിക്കാനാണ് മോദി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also; ഇനിയും മോദിയുടെ ഭരണം വന്നാല്‍ രാജ്യം നശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രളയത്തിന് കാരണം കേരളത്തിലെ സർക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇത്രത്തോളം അപകടകരമായ മനസ് കേരളത്തിനോട് ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.പെരുമഴ പെയ്തതാണ് പ്രളയത്തിന് കാരണം.ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പ്രധാനമന്ത്രി കാര്യങ്ങൾ പറയണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here