Advertisement

പിണക്കം മറന്ന് കാൽ നൂറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് മുൻകാല വൈരികൾ; ഇത് ഈ തെരഞ്ഞെടുപ്പിൽ കുറിച്ച ചരിത്രം

April 19, 2019
Google News 1 minute Read

കാൽ നൂറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് എസ് പി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മായാവതിയും. മുലായം മത്സരിക്കുന്ന മെയിൻപൂരിയിൽ എസ്പി-ബിഎസ്പി സംയുക്ത റാലിയിലാണ് മുൻകാല വൈരികൾ ഒരുമിച്ചത്. മായാവതിയെ സ്വാഗതം ചെയ്ത മുലായം, പിന്തുണക്ക് നന്ദി അറിയിച്ചു. പിന്നോക്ക വർഗത്തിന്റെ യഥാർത്ഥ നേതാവാണ് മുലായം സിങ് യാദവെന്നും മോദി വ്യാജ പിന്നോക്കക്കാരനാണെന്നും മായാവതി പറഞ്ഞു.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലേക്കുള്ള ദൃശ്യമായിരുന്നു ഇന്ന് മെയിൻപൂരിയിൽ പ്രത്യക്ഷപ്പെട്ടത്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വൈര്യത്തിൻറെ ഭൂതകാലം മറന്ന് മുലായം സിങ് യാദവും മായാവതിയും സമാജ്‌വാദി പാർട്ടിയുടെ സ്വന്തം തട്ടകത്തിൽ ഒരുമിച്ചു. സാക്ഷിയായും, അരങ്ങൊരുക്കിയും അഖിലേഷ് യാദവും. പ്രായത്തിന്റെ തളർച്ച മറന്ന് ചുരുങ്ങിയ വാക്കുകളിൽ നടത്തിയ പ്രസംഗത്തിൽ മായാവതിയെ സ്വാഗതം ചെയ്തും പിന്തുണക്ക് നന്ദി അറിയിച്ചും കഴിഞ്ഞകാല ശത്രുതക്ക് വിരാമമിട്ടുവെന്ന് മുലായം പ്രഖ്യാപിച്ചു.

മുലായത്തിനെ പിന്നോക്ക വർഗത്തിന്റെ നേതാവായി വാഴ്ത്തിയും, മോദിയെ വ്യാജ പിന്നോക്കക്കാരനെന്ന് ആക്ഷേപിച്ചുമായിരുന്നു മായാവതിയുടെ പ്രസംഗം. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രവും, മുലായത്തിന്റെ കുടുംബ തട്ടകവുമാണ് മെയിൻപുരി. മൂന്നാം ഘട്ടത്തിൽ ഈ മേഖലയിലാണ് വോട്ടെടുപ്പ്. ഇവിടെ മായാവതിയും മുലായവും ഒരുമിച്ച് റാലി നടത്തിയതോടെ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഐക്യ പ്രകടനമായി അത് മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here