ലോകകപ്പില്‍ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ട; കടുത്ത നിലപാടുമായി ബിസിസിഐ

ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടി ആഘോഷമാക്കാമെന്ന ഇന്ത്യന്‍ കളിക്കാരുടെ ആഗ്രഹത്തിന് തടയിട്ട് ബിസിസിഐ. ലോകകപ്പിലെ ആദ്യ 20 ദിവസം ഇവരെ അനുവദിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാര്‍ക്ക് ഏകാഗ്രതയോടെ കളിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ഒന്നരമാസം നീണ്ടു നില്‍ക്കുന്നതാണ്. തുടക്കം മുതല്‍ ഭാര്യമാരെ അനുവദിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് ബിസിസിഐയുടെ നിർദ്ദേശം. വിദേശ പര്യടനങ്ങള്‍ക്കിടയില്‍ കളിക്കാര്‍ക്ക് പങ്കാളികളെ അനുദിക്കാറുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥന പ്രകാരമാണ് ബിസിസിഐ ഇതിന് അനുമതി നല്‍കിയത്.
Real Also: പന്ത് പുറത്ത്; കാർത്തികും വിജയ് ശങ്കറും അകത്ത്; ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു
ഇത്തവണ ടീം അംഗങ്ങളുടെ പങ്കാളികളെ ടീം ബസ്സില്‍ യാത്ര ചെയ്യാനും അനുവദിക്കില്ല. അവര്‍ക്കായി മറ്റൊരു വാഹനം വേണമെന്ന നിലപാടിലാണ് ബിസിസിഐ. ടീം ബസ്സില്‍ ടീം അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാനാണ് നിര്‍ദ്ദേശം. അതേസമയം, ഭാര്യമാരുടെ സാന്നിധ്യം പ്രകടനത്തില്‍ സ്വാധീനം ചെലുത്താറുണ്ടെന്നാണ് വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ളവരുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here