Advertisement

രോഹിത് തിവാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്

April 19, 2019
Google News 0 minutes Read

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. മരണത്തിൽ  അസ്വഭാവികതയുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തിയത്.ഇതോടെ രോഹിതിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസ് നിഗമനം. കളിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.ഡി തിവാരിയുടെ മകൻ രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് രോഹിത് മരിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here