Advertisement

മുംബൈ വാക്ക് പാലിച്ചില്ല; യുവരാജിനെ ഒഴിവാക്കുന്നതിനെതിരെ ആരാധകർ

April 19, 2019
Google News 1 minute Read

മുംബൈ ഇന്ത്യൻസ് നിരയിൽ തുടർച്ചയായി യുവരാജ് സിംഗിനെ തഴയുന്നതിനെതിരെ ആരാധകർ. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ളവർ മുംബൈ മാനേജ്മെൻ്റിൻ്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുവരാജിന് ടീമിൽ വ്യക്തമായ റോളുണ്ടാവുമെന്ന് ലേല സമയത്ത് പറഞ്ഞ മുംബൈ ആ വാക്ക് പാലിച്ചില്ലെന്നാണ് ആരാധകർ പറയുന്നത്.

യുവി എവിടെ എന്ന ചോദ്യവുമായി ഇർഫാൻ പത്താനാണ് ആദ്യം മുംബൈക്കെതിരെ തിരിഞ്ഞത്. ഇതിനു പിന്നാലെ നിരവധി ആരാധകർ മുംബൈക്കെതിരെ രംഗത്ത് വരികയായിരുന്നു. ലേലത്തിൻ്റെ ആദ്യ റൗണ്ടിൽ ആരും എടുക്കാതിരുന്ന യുവിയെ രണ്ടാം റൗണ്ടിൽ അടിസ്ഥാന വിലയ്ക്ക് മുംബൈ വിളിച്ചെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ 53 റൺസെടുത്ത യുവിക്ക് പിന്നീടങ്ങോട്ട് തിളങ്ങാനായില്ലെങ്കിലും തരക്കേടില്ലാത്ത റെക്കോർഡ് അദ്ദേഹത്തിൻ്റെ പേരിലുണ്ട്. ആദ്യ നാലു മത്സരങ്ങൾക്കു ശേഷം ഇതു വരെ യുവിയെ പരീക്ഷിക്കാൻ മുംബൈ ഇന്ത്യൻസ് തയ്യാറായിട്ടില്ല.

Read Also: അമ്പോ ഓന്ത്; ധോണി പുറത്തായപ്പോൾ ചെന്നൈ ജേഴ്സി ഊരി മുംബൈ ജേഴ്സി അണിഞ്ഞ് ഒരു ആരാധകൻ: വീഡിയോ കാണാം

യുവിക് പകരം ടീമിലെത്തിയ ഇഷൻ കിഷനു പരിക്ക് പറ്റിയിട്ടും കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് സ്ഥാനം നൽകാൻ മുംബൈ തയ്യാറായില്ല. ഇഷൻ കിഷൻ്റെ ഈ സീസണിലെ പ്രകടനങ്ങൾ അത്ര ആശാവഹമല്ലാതിരുന്നിട്ടും യുവിയെ തഴഞ്ഞ് ഇഷൻ കിഷന് അവസരം നൽകുന്നതിനെതിരെയും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here