Advertisement

24 സർവേ; ആറ്റിങ്ങലിൽ എൽഡിഎഫിന് വ്യക്തമായ മൂൻതൂക്കം

April 20, 2019
Google News 1 minute Read

24 സർവേ ഫലം പ്രകാരം ആറ്റിങ്ങലിൽ എൽഡിഎഫിന് വ്യക്തമായ മൂൻതൂക്കമാണ് ഉള്ളത്. ട്വന്റിഫോർ സർവേ പ്രകാരം 41 ശതമാനമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ സമ്പത്തിന് ലഭിച്ചിരിക്കുന്ന വോട്ട് വിഹിതം. ഇതിൽ നിന്നും ആറ് ശതമാനം കുറവാണ് കോൺഗ്രസിന്റെ അടൂർ പ്രകാശിന് ലഭിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ 20 ശതമാനം നേടിയിട്ടുണ്ട്.

തെക്കൻ മേഖലകളിൽ ഇടതുപക്ഷത്തിനോട് ചാഞ്ഞ് നിൽക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. കഴിഞ്ഞ വർഷം 45.7 ശതമാനായിരുന്നുവെങ്കിൽ ഈ വർഷം 4 ശതമാനത്തിന്റെ കുറവുണ്ട്. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ വോട്ട് വിഹിതത്തിൽ മുന്നേറ്റമുണ്ട്. കഴിഞ്ഞ തവണത്തെ 10.5 ശതമാനത്തിൽ നിന്നും 9.5 ശതമാനം കൂടുതൽ വോട്ട് വർധിപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധിച്ചു.

വോട്ട് ശതമാനത്തിൽ കുറവുണ്ടെങ്കിലും എ സമ്പത്തിന് ഒന്നാമതെത്താൻ കഴിഞ്ഞു. 2014 ൽ നിന്നും മൂന്ന് ശതമാനത്തിന്റെ കുറവാണ് എ സമ്പത്തിനുണ്ടായിരിക്കുന്നത്.

Read Also : 24 സർവേ; എറണാകുളത്ത് ഫോട്ടോഫിനീഷ്

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.

സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here