Advertisement

24 സർവേ; ആലപ്പുഴയിൽ എഎം ആരിഫ് ബഹുദൂരം മുന്നിൽ

April 20, 2019
Google News 1 minute Read

24 ലീഡ് അഭിപ്രായ സർവേ പ്രകാരം ആലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിന്റെ വോട്ട് വിഹിതം 44 % ആണ്. കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 38 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണന് 13 ശതമാനവുമാണ് സർവേ പലം പ്രവചിക്കുന്നത്.

എഎം ആരിഫിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ മണ്ഡലത്തിൽഡ പ്രഖ്യാപിച്ചിരുന്നു. വളരെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയ അദ്ദേഹം വളരെയധികം ജനപ്രിയനായ വ്യക്തിയാണ്. ന്യൂനപക്ഷ വോട്ടുകളും അദ്ദേഹത്തിന് ലഭിക്കാൻ സാധ്യത കൂടുതലാണ്. ഇതൊക്കെയാകും മണ്ഡലത്തിൽ എഎം ആരിഫിന് തുണക്കാനുള്ള ഘടകങ്ങൾ.

കോൺഗ്രസിന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും, പ്രചരണത്തിനുമെന്നാണ് കാലതാമസം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായ മുൻതൂക്കം എഎം ാരിഫിനുണ്ട്. 6% വ്യക്തമായ ലീഡ് വ്യത്യാസമാണ് എഎം ആരിഫ്, ഷാനിമോൾ ഉസ്മാൻ എന്നീ സ്ഥാനാർത്ഥികൾ തമ്മിലുള്ളത്.

Read Also : ട്വന്റിഫോർ അഭിപ്രായ സർവേ; കൊല്ലത്ത് സർപ്രൈസ്

ശബരിമല വിഷയം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ഇടമാണ് ആലപ്പുഴ. എൻഡിഎ സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണന് അതുകൊണ്ട് തന്നെ വോട്ട് വർധിച്ചിട്ടുമുണ്ട്. എൻഡിഎയ്ക്ക് വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്.

2014 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം വിലയിരുത്തി നോക്കാം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 4,62,525 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അതായത് മണ്ഡലത്തിലെ ആകെയുള്ള വോട്ടുകളുടെ 46.37 ശതമാനം കെസി വേണുഗോപാല്‍ നേടി. സിപിഎമ്മിന്റെ സി ബി ചന്ദ്രബാബു 4,43,116 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. 19,401 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കെ സി വേണുഗോപാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here