Advertisement

ആരാകണം അടുത്ത പ്രധാനമന്ത്രി ? 24 സർവേ

April 20, 2019
Google News 1 minute Read

ആരാകണം അടുത്ത പ്രധാനമന്ത്രി എന്ന 24 സർവേക്ക് ലഭിച്ച സ്‌കോർ ചുവടെ ചേർക്കുന്നു :

രാഹുൽ ഗാന്ധി- 70.5%
നരേന്ദ്ര മോദി- 19.5%
മായാവതി- 1.9%
മമത ബാനർജി- 1.5%
അരവിന്ദ് കെജ്രിവാൾ- 6.6%

രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിക്ക് അനുകൂല തരംഗം കേരളത്തിലുണ്ട്. മായാവതി മത്സരിക്കുന്നില്ലെങ്കിൽ പോലും അവർക്ക് പ്രാധാന്യമുണ്ട്. മമതാ ബാനർജിക്കും തുല്യ പ്രാധാന്യമുണ്ട്.

ജനവിധി പൂർണ്ണമായും പുറത്തുവന്നാൽ മാത്രമേ വ്യക്തമായ ചിത്രം പുറത്തുവരികയുള്ളു. എന്നിരുന്നാലും കേരളം പറയുന്നു തങ്ങൾക്ക് വേണ്ട പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന്.

Read Also : പിണറായി സർക്കാരിനും മോദി സർക്കാരിനും ജനം നൽകുന്ന മാർക്ക് എത്ര ? 24 സർവേ

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.

സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here