കോണ്‍ഗ്രസുമായി സംഖ്യമില്ലെന്ന് ആം ആദ്മി

കോണ്‍ഗ്രസുമായി സംഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

സഖ്യ ചര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിയുടെ വിലപ്പെട്ട സമയം നഷ്ടപെടുത്തിയെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ കുറ്റപെടുത്തി. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന കോണ്‍ഗ്രസ്സ് വ്യക്തമാക്കിയതിനു പിന്നാലെയാണ് വിശദീകരണം.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങളാണ് മനീഷ് സിസോദിയയുടെ പ്രതികരണത്തിലൂടെ അവസാനിക്കുന്നത്. ബി ജെ പി യെ മുഴുവന്‍ സീറ്റുകളിലും തോല്‍പിക്കാനാണ് ആം ആദ്മി പാര്‍ട്ടി സഖ്യത്തിനായി ശ്രമിച്ചതെങ്കിലും കോണ്‍ഗ്രസ്സ് അതിനു തയ്യാറായില്ലെന്നും മനീഷ് സിസോദിയ കുറ്റപെടുത്തി. സഖ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിയുടെ വിലപെട്ട സമയം നഷ്ടപെടുത്തിയെന്നും മനീഷ് സിസോദിയ വിമര്‍ശനം ഉന്നയിച്ചു.

ഒരു സീറ്റു പോലുമില്ലാത്ത കോണ്‍ഗ്രസ്സിനു മുന്ന് സീറ്റ് വരെ നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിരുന്നു. എന്നാല്‍ ആപ്പിനു നിയമസഭ, ലോക്‌സഭ പ്രാധിനിത്യം ഉള്ള പഞ്ചാബിലും ഹരിയാനയിലും യാതൊരു വിധ വിട്ടു വീഴചക്ക് കോണ്‍ഗ്രസ്സ് തയ്യാറായില്ലെന്നും സിസോദിയ കുറ്റപെടുത്തി. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന കോണ്‍ഗ്രസ്സ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി പിടിവാശി കാണിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ്സ് നല്‍കിയ വിശദീകരണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More