Advertisement

ജിങ്കൻ എവിടെയും പോകുന്നില്ല; 2023 വരെ കരാർ നീട്ടി

April 20, 2019
Google News 0 minutes Read

കേരള ബ്ലാസ്റ്റേഴ്സ് നായകൻ സന്തേഷ് ജിങ്കൻ ടീമുമായുള്ള കരാർ നീട്ടിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രതിരോധ നായകനായ അദ്ദേഹം 2023 വരെ കരാർ നീട്ടിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നേരത്തെ ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവയൊക്കെ തള്ളിക്കൊണ്ടാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.

നേരത്തെ താൻ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്ന് ജിങ്കൻ തന്നെ അറിയിച്ചിരുന്നു. ജിങ്കനെ സ്വന്തമാക്കുന്നതിനായി അഞ്ച് കോടി രൂപവരെ നല്‍കാന്‍ എടികെ തയ്യാറായിരുന്നെങ്കിലും ക്ലബ്ബ് വിടാന്‍ താല്‍പര്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. നിലവില്‍ ഒരു കോടി 20 ലക്ഷം രൂപയാണ് ജിങ്കന് ബ്ലാസ്റ്റേഴ്‌സില്‍ ലഭിക്കുന്ന പ്രതിഫലം. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് ടീമില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും ജിങ്കന്‍ പറഞ്ഞു.

2014 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിലുള്ള ജിങ്കൻ 77 മത്സരങ്ങളിലാണ് ഇതു വരെ ക്ലബിനു വേണ്ടി ബൂട്ടണിഞ്ഞത്. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം 4 ഗോളുകളും നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here