‘ഇല്ല; എന്നെ മങ്കാദിംഗ് ചെയ്യാനാവില്ല’: ക്രീസിൽ ഇരുന്ന് വിരാടിന്റെ പ്രതികരണം

കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്‌ലറെ മങ്കാദിംഗ് ചെയ്തത് വലിയ വിവാദമായിരുന്നു. തുടർന്ന് ഒന്നിലധികം അവസരങ്ങളിൽ സമാന ചുറ്റുപാട് ഉണ്ടാവുകയും ചെയ്തു. പക്ഷേ, അപ്പോഴൊന്നും മങ്കാദിംഗ് സംഭവിച്ചില്ല. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലും ഇത്തരം ഒരു രംഗം ഉണ്ടായിരുന്നു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിംഗ്സിൻ്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നത് സുനിൽ നരേൻ. സ്ട്രൈക്ക് മാർക്കസ് സ്റ്റോയിനിസിനായിരുന്നു. നോൺ സ്ട്രൈക്കറായിരുന്നു വിരാട്. ഓവറിലെ അവസാന പന്ത് എറിയാൻ വന്ന നരേൻ ഡെലിവറി പൂർത്തിയാക്കാതെ തിരികെ റണ്ണപ്പിലേക്ക് നടന്നു. നരേന് കോഹ്‌ലിയെ മങ്കാദിംഗ് ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നെങ്കിലും കോഹ്‌ലി പ്രതികരിച്ചത് തമാശ രീതിയിലാണ്. ക്രീസിൽ ഇരുന്ന് ബാറ്റ് ക്രീസിൽ കിടത്തി വെച്ചായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
WATCH: Mankading me? NO, says Virat ⚡️⚡️
Full video here ?️https://t.co/Wuymbz3Tke #KKRvRCB pic.twitter.com/5j1DDvmyTJ
— IndianPremierLeague (@IPL) April 19, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here