Advertisement

തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കി; സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ്

April 21, 2019
Google News 1 minute Read

തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത സമര്‍പ്പിച്ച സ്മൃതി ഇറാനിക്കെതിരെ കേസ്. കോണ്‍ഗ്രസിന്റെ ലക്നൗവിലെ മൈനോറിറ്റി സെല്‍ അധ്യക്ഷന്‍ തൗഹീദ് സിദ്ദിഖ് നജ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നേരിട്ടെത്തിയാണ് തൗഹീദ് സിദ്ദിഖ് നജ്മി പരാതി സമര്‍പ്പിച്ചത്.

2014 ലെ തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ് മൂലത്തില്‍ താന്‍ ബിരുദം നേടിയെന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇത്തവണ താന്‍ ബിരുദം പൂര്‍ത്തിത്തിയാക്കിയിട്ടില്ലെന്നും ബി.കോമിന്റെ ഒന്നാം ഘട്ട ബിരുദം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും പറയുന്നു. സത്യവാങ് മൂലത്തില്‍ കള്ളം പറഞ്ഞു എന്നും സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നും, ആവശ്യപ്പെട്ടാണ് പരാതി.

എന്നാല്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴി 1994-ല്‍ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നായിരുന്നു കാണിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here