അശ്വിന്റെ മങ്കാദിംഗ് മുന്നറിയിപ്പ്; ധവാന്റെ ഡാൻസ്: ചിരിയുണർത്തി ഒരു വീഡിയോ

അശ്വിൻ്റെ മങ്കാദിംഗിൻ്റെ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. ജോസ് ബട്‌ലറെ മങ്കാദിംഗ് ചെയ്ത അശ്വിനെ ഇപ്പോൾ ബാറ്റ്സ്മാന്മാർക്കൊക്കെ പേടിയുമാണ്. ഇന്ന് രാത്രി നടന്ന ഡൽഹി ക്യാപിറ്റൽസ്-കിംഗ്സ് ഇലവൻ പഞ്ചബ് മത്സരത്തിലും അശ്വിൻ്റെ മ്ങ്കാദിംഗ് ശ്രമം ഉണ്ടായിരുന്നു. ധവാനെ മങ്കാദിംഗ് ചെയ്യാനായിരുന്നു അശ്വിൻ്റെ ശ്രമം. എന്നാൽ ഇതിനോട് ധവാൻ പ്രതികരിച്ച രീതി ചിരിയുണർത്തുന്നതാണ്.
13ആം ഓവറിൽ പന്തെറിയാനെത്തുമ്പോൾ ധവാൻ ക്രീസ് വിടുന്നതായി തോന്നിയ അശ്വിൻ പന്ത് റിലീസ് ചെയ്യാതെ ധവാന് മങ്കാദിംഗ് മുന്നറിയിപ്പ് നൽകി. എന്നാൽ ധവാൻ ക്രീസിനു പുറത്ത് പോയിരുന്നില്ല. റണ്ണപ്പിലേക്ക് മടങ്ങിയ അശ്വിൻ വീണ്ടും പന്തെറിയാനൊരുങ്ങവേ ആയിരുന്നു ധവാൻ്റെ പ്രതികരണം. ക്രീസിൽ തന്നെ നിന്നാൽ ശരീരം ഇളക്കി ഒരു തരം ഡാൻസാണ് കാഴ്ച വെച്ചത്. ക്രീസ് വിടുമെന്ന പ്രതീതിയുണ്ടാക്കി അശ്വിൻ്റെ റിതം തെറ്റിക്കാനായിരുന്നു ധവാൻ്റെ ശ്രമമെങ്കിലും അശ്വിൻ ആ പന്തെറിഞ്ഞ് പൂർത്തിയാക്കി. ധവാൻ്റെ ദാൻസ് വീഡിയോ വൈറലാവുകയാണ്.
ഇന്നലെ നടന്ന ആർസിബി-കെകെആർ മത്സരത്തിൽ ക്രീസിലിരുന്ന് ബാറ്റ് കുത്തി കോഹ്‌ലിയും മങ്കാദിംഗിനെതിരെ രസകരമായി പ്രതികരിച്ചിരുന്നു.
Shikhar’s dance moves on the crease https://t.co/UJnD1ni03n via @ipl
— Aamir Salati (@aamirsalati) April 20, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here