ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു; വീണ്ടും വിവാദ പരാമര്‍ശവുമായി പ്രജ്ഞ സിങ് ഠാക്കൂര്‍

വീണ്ടും വിവാദ പരാമര്‍ശവുമായി പ്രജ്ഞ സിങ് ഠാക്കൂര്‍. ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുകയാണ് താന്‍ എന്നു മാത്രമല്ല, രാമക്ഷേത്രത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നീക്കം ചെയ്തു. മാത്രമല്ല, ഇതിലൂടെ രാജ്യത്തോടുള്ള ഞങ്ങളുടെ സ്നേഹമാണ് പ്രകടിപ്പിച്ചത് എന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു. ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ വിവാദ പരാമര്‍ശം.
മാത്രമല്ല 70 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച ഈ രാജ്യത്ത് തങ്ങളുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമല്ല, ഈ രാജ്യത്ത് അല്ലെങ്കില്‍ പിന്നെ എവിടെയാണ് ക്ഷേത്രങ്ങള്‍ പണിയുക, ബാബറി മസ്ജിദ് തകര്‍ത്ത ഇടത്ത് രാമക്ഷേത്രം പണിയാതിരുന്നത് എന്ന ചോദ്യം ബിജെപിയെ സംബന്ധിച്ച് ഇത് രാഷ്ട്രീയ വിഷയമായി കണക്കാക്കിയിട്ടില്ലെന്നും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.
ഭോപ്പാലിലെ ജനങ്ങള്‍ തന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ വിശ്വാസം ഇരട്ടിച്ചെന്നും വിജയത്തില്‍ കുറഞ്ഞതൊന്നും ഈ തെരഞ്ഞെടുപ്പില്‍ അവിടെ സംഭവിക്കില്ലെന്നും പ്രജ്ഞ സിങ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന് പ്രസ്താവിക്കുകയും അതിനു പിന്നാലെ മാപ്പ് പറയുകയും ചെയ്തിരുന്നു.
മാത്രമല്ല, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട താന്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്ക് ആര് തന്നോട് മാപ്പ് പറയുമെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ ആരാഞ്ഞു. എന്നാല്‍ പ്രജ്ഞാ സിങ് ഠാക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ മാലേഗാവ് സ്ഫോടനത്തില്‍ മരണമടഞ്ഞ സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയിയെ സമീപിച്ചിരുന്നു.നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here