Advertisement

സൗദിയിൽ ഒമ്പത് മാസത്തിനിടെ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത് ഒരു ലക്ഷത്തിലധികം ലൈസൻസുകൾ

April 21, 2019
Google News 1 minute Read

ഒമ്പത് മാസത്തിനിടെ കെട്ടിട നിർമ്മാണത്തിനായി സൗദിയിൽ ഒരു ലക്ഷത്തിലധികം ലൈസൻസുകൾ അനുവദിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് റിയാദ് പ്രവിശ്യയിലാണ് . കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി മുനിസിപ്പൽ ഗ്രാമ മന്ത്രാലയമാണ് ഈ കാലയളവിൽ ഒരു ലക്ഷത്തിലധികം ലൈസൻസുകൾ അനുവദിച്ചത്.

Read Also; സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയാൽ അയ്യായിരം റിയാൽ പിഴ

കഴിഞ്ഞ വർഷം രണ്ടാം പകുതി മുതൽ ഈവർഷം ആദ്യ പാദാവസാനം വരെയുള്ള കാലത്ത് 1,06,690 ഓളം കെട്ടിട നിർമ്മാണ ലൈസൻസുകളാണ് മന്ത്രാലയം അനുവദിച്ചത്. ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് റിയാദ്  പ്രവിശ്യയിലാണ്. ഇവിടെ 30,850 ലൈസൻസുകളാണ് അനുവദിച്ചത്. രണ്ടാം സ്ഥാനത്ത് മക്കാ പ്രവിശ്യയും മൂന്നാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here