Advertisement

ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

April 22, 2019
Google News 1 minute Read

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ ചിലവിൽ സ്വന്തം ചിത്രം വച്ച് പരസ്യം ചെയ്തത് ചട്ടലംഘനമെന്നാണ് ആരോപണം. കേന്ദ്ര സർവ്വീസ് ചട്ടങ്ങളുടേയും സുപ്രീംകോടതി ഉത്തരവിന്റേയും ലംഘനമാണ് മീണയുടെ നടപടിയെന്നും പരാതിയുണ്ട്. ബിജെപി അനുഭാവിയായ അഡ്വ.കൃഷ്ണദാസ് ആണ് പരാതിക്കാരൻ. പരസ്യം നൽകിയ പണം മീണയിൽ നിന്നും തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

Read Also : ഗൗതം ഗംഭീർ ഈസ്റ്റ് ഡെൽഹി ബിജെപി സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ് ടിക്കാറാം മീണ പത്രങ്ങളിൽ പരസ്യം നൽകിയത്. കൊച്ചിയിലെ ഒരു അഭിഭാഷകനാണ് പരസ്യം നൽകിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Read Also : ന്യൂനമർദ്ദം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

ചിത്രം വെച്ച് പരസ്യം നൽകുന്നത് ശരിയായ നടപടിയല്ല. സുപ്രിംകോടതി മാർഗനിർദേശങ്ങൾക്ക് എതിരാണ്. സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണ് കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ടിക്കാറാം മീണയുടെ നടപടിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here