തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; പ്രചരണത്തിന്റെ അവസാനഘട്ട തിരക്കിൽ സൗദി മലയാളികളും

തെരഞ്ഞെടുപ്പ് ദിനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചരണത്തിന്റെ അവസാനഘട്ട തിരക്കിലാണ് സൗദിയിലെ മലയാളി പ്രവാസി സമൂഹം. ഫലങ്ങൾ പ്രവചിച്ചും വാതുവെച്ചും പരസ്പരം തർക്കിച്ചും പ്രവാസ ലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാവുകയാണിവർ .
രാജ്യം നേരിടുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രചാരണം പ്രവാസലോകത്തും വളരെ ശക്തമാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ ആവേശത്തോടെയും അതീവ ജാഗ്രതയോടുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇവിടെ പ്രവാസ ലോകത്തും ഏതാനും ആഴ്ച്ചകളായി ഇവിടെ നടന്നുകൊണ്ടിരുന്നത്. നാട്ടിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രവാസ ഘടകങ്ങളുള്ള സൗദിയിൽ നേരിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഗൗരവത്തോടെയാണ് എല്ലാവരും തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിച്ചത്.
Read Also : ഗൗതം ഗംഭീർ ഈസ്റ്റ് ഡെൽഹി ബിജെപി സ്ഥാനാർത്ഥി
മണ്ഡലം കൺവൻഷനുകളും പഞ്ചായത്ത് തിരിച്ചുള്ള യോഗങ്ങളും ജില്ലയിലെ പ്രവർത്തകരുടെ ഒത്തുകൂടലുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളുമെല്ലാം ഏറെ സജീവമായിരുന്നു . ബാച്ചിലർ മുറികളിലും കുടുംബങ്ങൾ ഒത്തുകൂടുന്ന പാർക്കുകളിലും കോർണീഷുകളിലും കമ്പനികളിൽ ജോലിചെയ്യുന്നവരുടെ ഇടവേളകളിലുമെല്ലാം ചർച്ചാ വിഷയം തെരഞ്ഞെടുപ്പ് തന്നെയാണ്. മറ്റ് സംസ്ഥാനങ്ങളെക്കാൾ മലയാളികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് ജ്വരം കൂടുതൽ.
Read Also : വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കളക്ടർ ടിവി അനുപമയും; ഷോർട്ട് ഫിലിം വൈറൽ
തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിച്ചും വാതുവെച്ചും പരസ്പരം തർക്കിച്ചും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മനസുകൊണ്ടെങ്കിലും ഞങ്ങളുമുണ്ടെന് സമാധാനിക്കുയാണിവർ. പ്രചാരണത്തിൽ പങ്കാളികളാവാനും വോട്ടുചെയ്യാനുമായി ഗൾഫിൽ നിന്നും നാട്ടിലേക്ക് ഈ വർഷം പോയവരും ചില്ലറയല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here