യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസാണ് (എഫ് എ എച്ച് ആർ) തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങൾ ഏകീകരിച്ചിരുന്നു.
ഇസ്‌റാഅ്, മിഅ്‌റാജ് അവധി ദിനങ്ങളോടനുബന്ധിച്ച് നേരത്തെയുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വിശദീകരണവും പുറത്തിറക്കിയിട്ടുണ്ട്. പുതിയ പട്ടിക അനുസരിച്ച് ബലിപെരുന്നാളിനും ചെറിയ പെരുന്നാളിനും കൂടുതൽ അവധി ലഭിക്കുമെങ്കിലും ഇസ്‌റാഅ്, മിഅ്‌റാജ് ദിനങ്ങളിലും നബി ദിനത്തിനും അവധിയില്ല. ഈ വർഷം 14 അവധി ദിനങ്ങളാണ് ലഭിക്കുക.
Read Also : യുഎഇയിൽ വിവിധയിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും
പുതിയ പട്ടിക അനുസരിച്ച് റമദാനിൽ 30 ദിവസമുണ്ടാകുമെങ്കിൽ ചെറിയ പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിക്കും. അതുപോലെ അറഫ ദിനം കൂട്ടി ചേർത്ത് ബലിപെരുന്നാളിന് നാല് ദിവസവും അവധി ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here